സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട എൻഡോസൾഫാൻ ബാധിതരായ ഈ മക്കളെ സമൂഹത്തിന്റെ തന്നെ ഭാഗമാക്കിതീർക്കുവാൻ, ഇവരെ സമഗ്ര വികസനത്തിലേക്ക് നയിക്കുവാൻ ആവശ്യകമായ പരിശീലനം നൽകുന്നു.
2017 നവംബർ 15 ന് കാർമ്മൽ സ്പെഷ്യൽ സ്കൂൾ ആരംഭിച്ചു. കർമ്മലീത്ത സിസ്റ്റേഴ്സ് ( CMC ) തലശ്ശേരി സൈന്റ്റ് ജോസഫ് പ്രോവിന്സിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി 2017 നവംബർ 15 ന് കാർമ്മൽ പെഷ്യൽ സ്കൂൾ ആരംഭിച്ചു.
ജാതിമതഭേതമന്യേ സമ്പന്നരോ ദരിദ്രരോ എന്ന് നോക്കാതെ മാനസിക വളർച്ചയിൽ വെല്ലുവിളി നേരിടുന്ന ഏതൊരു കുട്ടിയേയും കാർമ്മൽ സ്പെഷ്യൽ സ്കൂൾ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. കുട്ടികളുടെ I Q ലെവൽ , പ്രായം , മാനസിക വളർച്ച എന്നിവയുടെ അടിസ്ഥാനത്തിൽ പ്രീ പ്രൈമറി, പ്രൈമറി, പ്രൈമറി എ, സെക്കന്ററി എന്നീ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു.
Special Education Speech Therapy Physiotherapy
തുടങ്ങിയവ കുട്ടികൾക്കായി ലഭ്യമാക്കുന്നു.
കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പുകൾ സങ്കടിപ്പിക്കുന്നു
ഓണം, ക്രിസ്തുമസ്, ചിൽഡ്രൻസ് ഡേ, ടീച്ചേർസ് ഡേ തുടങ്ങിയവ സമുചിതമായി സ്കൂളിൽ ആഘോഷിക്കുന്നു.
കുട്ടികൾക്കായുള്ള ടൂർ സങ്കടിപ്പിക്കുന്നു.
വർഷത്തിലൊരിക്കൽ സ്‌പോർട് ഡേ സങ്കടിപ്പിച്ച് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു.